അർജന്റീന യുവ മിഡ്ഫീൽഡർ ഇനി വിയ്യാറയലിൽ

Newsroom

അർജന്റീന സ്വദേശിയായ യുവ മിഡ്ഫീൽഡർ സാന്റിയാഗോ കസേരസ് ഇനി ലാലിഗയിൽ കളിക്കും. സ്പാനിഷ് ക്ലബായ വിയ്യാറയലാണ് കസേരസിനെ സ്വന്തമാക്കിയിരിക്കുന്നത്. 21കാരനായ താരത്തിന്റെ യൂറോപ്പിലെ ആദ്യ ക്ലബാകും വിയ്യാറയൽ. ഇതിന് മുമ്പ് അർജന്റീന ക്ലബായ വെലെസ് സാർസ്ഫീൽഡിലായിരുന്നു താരം കളിച്ചിരുന്നത്.

അഞ്ച് വർഷത്തേക്കാണ് കസേരസുമായി വിയ്യാറയൽ കരാർ ഒപ്പിട്ടിരിക്കുന്നത്. വിയ്യാറയലിന്റെ ഹെർകുലസ് സി എഫിനെതിരായ പ്രീസീസൺ മത്സരമാകും കസേരസിന്റെ ആദ്യ മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial