ഫ്രഞ്ച് ല്ലബായ ലില്ലെയുടെ യുവ മിഡ്ഫീൽഡർ കാർലോസ് ബലേബയ ഇനി ബ്രൈറ്റണൊപ്പം. 19 കാരനായ കാമറൂണിയൻ യുവതാരം ബ്രൈറ്റണിലേക്ക് എത്തും എന്ന് ഉറപ്പായതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 2022-23 സീസണിൽ ഫ്രാൻസിൽ മാനേജർ പൗലോ ഫൊൻസെക്കയുടെ കീഴിൽ ആദ്യ ഇലവനിലെ സ്ഥിര താരമായി മാറിയ ബലേബ 21 മത്സരങ്ങൾ അവർക്ക് ആയി കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു.
ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ബ്രൈറ്റൺ 30 മില്യൺ ലില്ലെക്ക് നൽകും. അഞ്ചു വർഷത്തെ കരാർ താരം ബ്രൈറ്റണിൽ ഒപ്പുവെക്കും. നാളെ തന്നെ താരം ഇംഗ്ലണ്ടിൽ എത്തി കരാർ പൂർത്തിയാക്കും. 2022ൽ മാത്രമായിരുന്നു ബലേബ ഫ്രാൻസിൽ എത്തിയത്. അതുവരെ കാമരൂണിൽ ആയിരുന്നു താരം ഫുട്ബോൾ കളിച്ചത്. ഇതുവരെ കാമറൂൺ ദേശീയ ടീമിനായോ യൂത്ത് ടീമുകൾക്ക് ആയോ താരം കളിച്ചിട്ടില്ല.
യുവതാരങ്ങളെ സൈൻ ചെയ്ത് വലിയ താരങ്ങളാക്കി മാറ്റുന്ന ബ്രൈറ്റൺ രീതിയാകും ബലേബയിലൂടെയും അവർ ലക്ഷ്യമിടുക. കൈസേദോയുടെ പകരക്കാരനായാണ് താരത്തെ ബ്രൈറ്റൺ ടീമിലേക്ക് എത്തിക്കുന്നത്