ബാർസലോണയുടെ യുവതാരം കാർലെസ് പെരെസിനെ സ്വന്തമാക്കി റോമ

Jyotish

ബാഴ്സലോണ യുവതാരം കാർലെസ് പെരെസ് സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ. ഈ സീസൺ അവസാനം വരെ ലോണിലാണ് റോമയിലേക്ക് താരമെത്തുന്നത്. 11 മില്ല്യൺ നൽകിയാണ് പരിക്കേറ്റ സാനിയോളക്ക് പകരം റോമ ബാഴ്സയുടെ യുവതാരത്തെ റാഞ്ചുന്നത്. ബാഴ്സക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്ന താരമായിരുന്നു പെരെസ്. എങ്കിലും പുതിയ പരിശീലകൻ സെറ്റിയന്റെ പ്ലാനിൽ പെരെസ് ഇല്ലാത്തതാണ് പെരെസിനെ ഇറ്റലിയിലേക്ക് ലോണിലയക്കാൻ കാരണം.

വിങ്ങറായ പെരെസ് 2012 മുതൽ ബാഴ്സലോണ അക്കാദമിക്ക് ഒപ്പം ഉണ്ട്. ഈ സീൺ തൂടക്കത്തിൽ ബാഴ്സലോണയുടെ സീനിയർ സ്ക്വാഡിലും താരം ഉണ്ടായിരുന്നു. 21കാരനായ താരം ബാഴ്സലോണ സീനിയർ ടീമിന് വേണ്ടി ഇതിനകം ഒരു ഗോൾ നേടിയിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ 21, അണ്ടർ 17 ടീമുകൾക്കായും പെരെസ് കളിച്ചിട്ടുണ്ട്.