ഗോകുലത്തിന് പുതിയ ജേഴ്സി!!

പുതിയ ഐലീഗ് സീസണ് മുന്നോടിയായി പുതിയ ജേഴ്സി ഗോകുലം പുറത്തിറക്കി. കഴിഞ്ഞ തവണത്തെ ജേഴ്സിയിൽ നിന്ന് മാറി തീർത്തും പുതിയ ഡിസൈനിലാണ് ഗോകുകത്തിന്റെ ജേഴ്സികൾ. ക്ലബ് തന്നെയാണ് ജേഴ്സികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ ഗോകുലത്തിനായി ജേഴ്സി ഒരുക്കിയ കൈസാൻ ഇത്തവണ ഗോകുലത്തിനൊപ്പം ഇല്ല. ഹോം ജേഴ്സിയും എവേ ജേഴ്സിയും ഗോകുലം പുറത്തിറക്കി. ഒരു വീഡിയോയിലൂടെ ആണ് ജേഴ്സി ആരാധകർക്ക് മുന്നിൽ ഗോകുലം അവതരിപ്പിച്ചത്. ഗോകുലത്തിന്റെ ലോഗോയുടെ നിറത്തിന് സാമ്യമുള്ള നിറത്തിലാണ് ഇത്തവണയും ഹോം ജേഴ്സി. മഞ്ഞ നിറത്തിൽ ആയിരിക്കും എവേ കിറ്റ്.