ഹിയർ വീ ഗോ! റിക്കാർഡോ കാലഫിയോരി ഉടൻ ആഴ്‌സണൽ താരം ആവും

Wasim Akram

ഏതാണ്ട് ഒരു മാസം നീണ്ട ചർച്ചകൾക്ക് ഒടുവിൽ യൂറോ കപ്പിൽ ഇറ്റലിക്ക് ആയി തിളങ്ങിയ 22 കാരനായ പ്രതിരോധ താരം റിക്കാർഡോ കാലഫിയോരി ഉടൻ ആഴ്‌സണൽ താരം ആവും. നിലവിൽ താരത്തിന്റെ കാര്യത്തിൽ ആഴ്‌സണൽ ബൊലോഗ്ന ടീമുകൾ കരാറിൽ ഉടൻ ഒപ്പ് വെക്കും. ഇതിനു ശേഷം താരം അമേരിക്കയിൽ മെഡിക്കൽ ടെസ്റ്റിന് വിധേയമായ ശേഷം കരാർ ഒപ്പ് വെച്ച ശേഷം നിലവിൽ അമേരിക്കയിൽ പ്രീ സീസൺ കളിക്കുന്ന ആഴ്‌സണലിന് ഒപ്പം ചേരും.

ആഴ്‌സണൽ

ദിവസങ്ങൾക്ക് മുമ്പ് താരത്തിന്റെ കാര്യത്തിൽ ബൊലോഗ്നയും ആയും താരവും ആയും ആഴ്‌സണൽ ധാരണയിൽ എത്തിയിരുന്നു. എന്നാൽ താരത്തിനെ വിറ്റ് കിട്ടുന്ന സെൽ ഓൺ ക്ലൗസിൽ താരത്തിന്റെ മുൻ ക്ലബുകൾ ആയ ബേസൽ, എ.എസ് റോമ ടീമുകളും ആയി ബൊലോഗ്നക്ക് ധാരണയിൽ എത്താതെ വന്നത് ആണ് കരാർ നീളാൻ കാരണം. 2029 വരെ 5 കൊല്ലത്തെ കരാറിൽ ആണ് ഏതാണ്ട് 40 മില്യൺ യൂറോ നൽകി ഭാവി സൂപ്പർ താരം എന്നു പലരും വിളിക്കുന്ന കാലഫിയോരിയെ ആഴ്‌സണൽ ടീമിൽ എത്തിക്കുന്നത്.