കൈസെദോയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ചെൽസി സജീവമാക്കുന്നു. അവർ തങ്ങളുടെ പുതിയ ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുകൾ. 70 മില്യൺ പൗണ്ടിന്റെ ബിഡാണ് ചെൽസി ഇപ്പോൾ സമർപ്പിച്ചത്. ഇത് ബ്രൈറ്റൺ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് ചെൽസി. ഈ ആഴ്ച തന്നെ ഈ ട്രാൻസ്ഫർ പൂർത്തിയാക്കാനും ചെൽസി ശ്രമിക്കും. അവർ താരവുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. വേതനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയിൽ എത്തിയിട്ടുമുണ്ട്. 100 മില്യണു മുകളിൽ താരത്തിനായി ലഭിക്കണം എന്നാണ് ബ്രൈറ്റൺ ആഗ്രഹിക്കുന്നത്. എന്നാൽ ചെൽസി അല്ലാതെ വേറെ ആരും രംഗത്ത് ഇല്ലാത്തതിനാൽ ബ്രൈറ്റൺ ഇതിനേക്കാൾ ചെറിയ തുകയ്ക്ക് താരത്തെ വിൽക്കേണ്ടി വരും.
ഇപ്പോൾ 2027വരെയുള്ള കരാർ കൈസെദോക്ക് ബ്രൈറ്റണിൽ ഉണ്ട് എങ്കിലും താരത്തെ ക്ലബ് വിടാൻ അനുവദിക്കാൻ ആണ് ബ്രൈറ്റന്റെ തീരുമാനം. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞ ജനുവരിയിൽ പല ക്ലബുകളും ശ്രമിച്ചിരുന്നു. ആഴ്സണൽ കൈസെദോക്ക് ആയി 70 മില്യന്റെ ബിഡ് വരെ സമർപ്പിച്ചിരുന്നു. പക്ഷെ ആ ബിഡും സ്വീകരിക്കാൻ ബ്രൈറ്റൺ തയ്യാറായില്ല. അന്ന് സീസൺ അവസാനം ക്ലബ് വിടാൻ അനുവദിക്കാം എന്ന് ബ്രൈറ്റൺ കൈസെദോക്ക് ഉറപ്പ് കൊടുത്തിരുന്നു.
21കാരനായ കൗസെദോ 2021ൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്.