പ്രീമിയർ ലീഗ് വിട്ട് ഫ്രഞ്ച് താരം യു എ ഇ ക്ലബിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം യൊഹാൻ കബായെ ഇനി യു എ ഇയിൽ പന്ത് തട്ടും. ക്രിസ്റ്റൽ പാലസ് മിഡ്ഫീൽഡറായ കബായെ അൽ നാസർ ക്ലബാണ് സ്വന്തമാക്കിയിരിക്കുന്നത്. ക്ലബ് ഔദ്യോഗികമായി തന്നെ കബായുടെ വരവ് അറിയിച്ചു. കഴിഞ്ഞ മൂന്നു വർഷമായി ക്രിസ്റ്റൽ പാലസ് മിഡ്ഫീൽഡിലായിരുന്നു താരം കളിച്ചിരുന്നത്. 2 വർഷത്തെ കരാറാണ് കബായെ അൽ നാസറുമായി ഒപ്പുവെച്ചിരിക്കുന്നത്.

ക്രിസ്റ്റൽ പാലസിനായി 100ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 6 ഗോളുകളും ടീമിനായി നേടിയിട്ടുണ്ട്. മുമ്പ് ന്യൂകാസിൽ യുണൈറ്റഡിനായും കബായെ ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. പി എസ് ജിയിലും ഒരു സീസൺ കളിച്ചിട്ടുണ്ട് എങ്കിലും അവിടെ തിളങ്ങാൻ അദ്ദേഹത്തിനായില്ല. ഫ്രാൻസിനായി 48 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial