ബേർൺലിയുടെ ഗോൾകീപ്പർ ഹീറ്റൺ ഇനി ആസ്റ്റൺ വില്ലയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിയ ആസ്റ്റൺ വില്ല തങ്ങളുടെ പതിനൊന്നാം സൈനിംഗ് പൂർത്തിയാക്കി. ബേർൺലിയുടെ ഗോൾ കീപ്പർ ആയിരുന്നു ടോം ഹീറ്റണെ ആണ് ആസ്റ്റൺ വില്ല ഇന്ന് സൈൻ ചെയ്തത്. 33കാരനായ താരത്തിനായി 8 മില്യണോളമാണ് ആസ്റ്റൺ വില്ല ചിലവഴിച്ചത്. ഇതോടെ ഈ സീസണിൽ വില്ല ചിലവഴിച്ച ട്രാൻസ്ഫർ തുക 110 മില്യണായി.

ബേർൺലിയിൽ അവസരം കുറഞ്ഞതാണ് ഹീറ്റൺ ക്ലബ് വിടാനുള്ള കാരണം. കഴിഞ്ഞ സീസണിൽ 19 ലീഗ് മത്സരങ്ങളിൽ മാത്രമേ ഹീറ്റൺ ബേർൺലിക്കായി ഇറങ്ങിയിരുന്നുള്ളൂ. 2013 മുതൽ ബേർൺലിക്ക് ഒപ്പം ഉള്ള താരമാണ് ഹീറ്റൺ. മുമ്പ് ബ്രിസ്റ്റൽ സിറ്റിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്നു വന്ന താരമാണ്.