ബുഫൺ ഇനി പി എസ് ജിയുടെ വലക്കു മുന്നിൽ

- Advertisement -

ഗോൾകീപ്പിംഗിലെ ഇതിഹാസം ബുഫൺ ഇനി പി എസ് ജിയിൽ കളിക്കും. ഈ കഴിഞ്ഞ സീസൺ അവസാനത്തിൽ യുവന്റസ് വിടാൻ തീരുമാനിച്ച ബുഫണെ സൈൻ ചെയ്തതായി ഇന്ന് പി എസ് ജി ഔദ്യോഗികമായി അറിയിച്ചു. ഇന്നലെ മെഡിക്കലിനായി ബുഫൺ ഫ്രാൻസിൽ എത്തിയിരുന്നു. കഴിഞ്ഞ സീസണോടെ യുവന്റസുമായുള്ള ബുഫന്റെ കരാർ അവസാനിച്ചിരുന്നു. ഫ്രീ ട്രാൻസ്ഫറിലാണ് ബുഫൺ പി എസ് ജിയിൽ എത്തുന്നത്.

17 വർഷങ്ങളായുള്ള യുവന്റസിനൊപ്പമുള്ള യാത്ര അവസാനിപ്പിച്ചാണ് താരം പി എസ് ജിയിൽ എത്തിയിരിക്കുന്നത്. 2001ൽ പാർമയിൽ നിന്ന് യുവന്റസിൽ എത്തിയ ബുഫൺ 9 ഇറ്റാലിയൻ ലീഗ് കിരീടങ്ങളും 4 കോപ ഇറ്റാലിയ കിരീടവും അടക്കം 21 കിരീടങ്ങൾ യുവന്റസിനൊപ്പം ബുഫൺ നേടി. ലീഗിലെ നിരവധി റെക്കോർഡുകളും യുവന്റസിനൊപ്പം സ്വന്തമാക്കിയാണ് ബുഫൺ ടീം വിട്ടത്.

ഇനി പി എസ് ജിയിലും ബുഫൺ വിസ്മയം തുടരുമെന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement