പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ തങ്ങളുടെ ഈ സമ്മർ വിൻഡോയിലെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. പോർട്സ്മുത്തിന്റെ താരമായ മാറ്റ് ക്ലാർക്ക് ആണ് ബ്രൈറ്റണിൽ എത്തിയിരിക്കുന്നത്. 22കാരനായ ക്ലാർക്ക് സെന്റർ ബാക്കാണ്. നാലു വർഷത്തെ കരാറാണ് താരം ബ്രൈറ്റണുമായി ഒപ്പുവെച്ചിരിക്കുന്നത്. പോർട്സ്മൗതിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ക്ലാർക്ക്.
മുമ്പ് ഇപ്സിച് ടൗണിന്റെ താരമായിരുന്ന മാറ്റ് ക്ലാർക്ക് 2015 മുതലാണ് പോർട്സ്മൗതിനായി കളിക്കാൻ തുടങ്ങിയത്. അവസാന രണ്ടു സീസണുകളിലായി 88 മത്സരങ്ങൾ തന്റെ ടീമിനായി ക്ലാർക്ക് കളിച്ചു. കഴിഞ്ഞ സീസണിൽ ലീഗ് വൺ പ്ലേ ഓഫ് സെമി ഫൈനൽ വരെ ടീമിനെ എത്തിക്കാനും ക്ലാർക്കിനായിരുന്നു.