ബ്രൈറ്റന്റെ ഒസ്റ്റിഗാർഡിനെ സൈൻ ചെയ്യാൻ ഒരുങ്ങി നാപോളി

Img 20220607 170435

ഇറ്റലിയിലെ ലോണിൽ ചെന്ന് മികച്ച പ്രകടനം കാഃചവെച്ച ബ്രൈറ്റൺ ഡിഫൻഡർ ലിയോ ഓസ്റ്റിഗാർഡിനെ സൈൻ ചെയ്യാൻ നാപ്പോളി ഒരുങ്ങുന്നു. നാപോളിയിലേക്ക് പോകാൻ ഒസ്റ്റിഗാർഡ് സമ്മതിച്ചതായാണ് വാർത്തകൾ. നോർവീജിയൻ സെന്റർ ബാക്ക് കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ലോണിൽ ഇറ്റലി ക്ലബായ ജെനോവയിൽ കളിച്ചിരുന്നു. ജെനോവക്ക് മോശം സീസൺ ആയിരുന്നെങ്കിലും ഒസ്റ്റിഗാർഡ് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.20220607 170348

നാപോളി താരത്തിനു വേണ്ടി 3 മില്യൺ യൂറോയുടെ ബിഡ് സമർപ്പിച്ചിട്ടുണ്ട്. 22 കാരനായ ഡിഫൻഡറിനെ ബ്രൈറ്റൺ വിറ്റ്രു കൊടുക്കണം എങ്കിൽ അതിൽ കൂടുതൽ തുക നൽകേണ്ടി വരും. ഓസ്റ്റിഗാർഡ് 2018-ൽ ആണ് ആൽബിയണിൽ എത്തിയത്. എഫ്‌സി സെന്റ് പോളി, കവെൻട്രി, സ്റ്റോക്ക് സിറ്റി, ജെനോവ എന്നിവിടങ്ങളിലേക്ക് ലോണിൽ അയക്കപ്പെട്ട താരം ഒരിക്കൽ പോലും ബ്രൈറ്റൺ സീനിയർ ടീമിനായി കളിച്ചിട്ടില്ല.

Previous articleകായോ ജോർജ് യുവന്റസിൽ നിന്ന് ലോണിൽ പോകാൻ സാധ്യത
Next articleസെർജി റോബർട്ടോ ബാഴ്‌സലോണയിൽ തുടരും