കായോ ജോർജ് യുവന്റസിൽ നിന്ന് ലോണിൽ പോകാൻ സാധ്യത

20220607 165420

ബ്രസീൽ യുവതാരം കായോ ജോർജിനെ അടുത്ത സീസണിൽ യുവന്റസ് ലോണിൽ അയക്കും. കഴിഞ്ഞ സീസൺ മുതൽ യുവന്റസിനൊപ്പം ഉണ്ടെങ്കിലും കായോ ജോർജിന് അധികം അവസരങ്ങൾ യുവന്റസിൽ ലഭിച്ചിരുന്നില്ല. ആകെ ഒമ്പത് മത്സരങ്ങൾ മാത്രമെ താരം കളിച്ചിരുന്നുള്ളൂ. സീരി എ ക്ലബുകളിലേക്ക് തന്നെ താരത്തെ ലോണിൽ അയക്കാനാണ് യുവന്റസ് ശ്രമിക്കുന്നത്. ക്രെമൊനെസെ, സാലർനിറ്റാന എന്നീ ക്ലബുകൾ കായോ ജോർജിനെ ലോണിൽ അന്വേഷിച്ച് യുവന്റസിനെ സമീപിച്ചിട്ടുണ്ട്.

20-കാരനായ ബ്രസീലിയൻ സ്ട്രൈക്കർ ബ്രസീൽ ക്ലബായ സാന്റോസിൽ നിന്ന് ആയിരുന്നു യുവന്റസിൽ എത്തിയത്. താരത്തിന് യുവന്റസിൽ 2026 വരെയുള്ള കരാർ ഉണ്ട്. ലോൺ കഴിഞ്ഞ് ജോർജ് യുവന്റസിലേൽക് തന്നെ വരും. 10ആം വയസ്സിൽ സാന്റോസിൽ ചേർന്ന താരം 16 വയസ്സിൽ സാന്റോസിനായി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു. ൽ 2019ൽ ബ്രസീലിനൊപ്പം അണ്ടർ 17ലോകകപ്പ് നേടാൻ താരത്തിനായിരുന്നു. അന്ന് മെക്സിക്കോയ്‌ക്കെതിരായ ഫൈനലിൽ സ്കോർ ചെയ്യാനും താരത്തിനായിരുന്നു.

Previous articleബെല്ലനോവ ഇന്റർ മിലാനിലേക്ക് എത്താൻ സാധ്യത
Next articleബ്രൈറ്റന്റെ ഒസ്റ്റിഗാർഡിനെ സൈൻ ചെയ്യാൻ ഒരുങ്ങി നാപോളി