ബ്രൈറ്റന്റെ ഒസ്റ്റിഗാർഡ് നാപോളിയുടെ താരമായി

Newsroom

Img 20220717 221714

ഇറ്റലിയിലെ ലോണിൽ ചെന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ബ്രൈറ്റൺ ഡിഫൻഡർ ലിയോ ഓസ്റ്റിഗാർഡിനെ നാപ്പോളി സ്വന്തമാക്കി. നാപോളിയിൽ ഒസ്റ്റിഗാർഡ് 2027വരെയുള്ള കരാർ ഒപ്പുവെച്ചു. കഴിഞ്ഞ ദിവസം താരം മെഡിക്കൽ പൂർത്തിയാക്കിയിരുന്നു.

നോർവീജിയൻ സെന്റർ ബാക്ക് കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ ലോണിൽ ഇറ്റലി ക്ലബായ ജെനോവയിൽ കളിച്ചിരുന്നു. ജെനോവക്ക് മോശം സീസൺ ആയിരുന്നെങ്കിലും ഒസ്റ്റിഗാർഡ് നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നു.

നാപോളി താരത്തിനു വേണ്ടി 5 മില്യൺ ബ്രൈറ്റണ് നൽകും. 22 കാരനായ ഓസ്റ്റിഗാർഡ് 2018-ൽ ആണ് ആൽബിയണിൽ എത്തിയത്. എഫ്‌സി സെന്റ് പോളി, കവെൻട്രി, സ്റ്റോക്ക് സിറ്റി, ജെനോവ എന്നിവിടങ്ങളിലേക്ക് ലോണിൽ അയക്കപ്പെട്ട താരം ഒരിക്കൽ പോലും ബ്രൈറ്റൺ സീനിയർ ടീമിനായി കളിച്ചിട്ടില്ല.