ടീമിലേക്ക് യുവ പ്രതിഭകളെ എത്തിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ബ്രൈറ്റണിന്റെ അടുത്ത ലക്ഷ്യം അയാക്സ് താരം മുഹമ്മദ് കദുസ്. അയാക്‌സ് ജേഴ്‌സിയിലും ലോകകപ്പിൽ ഘാനക്ക് വേണ്ടിയും മിന്നുന്ന പ്രകടനം പുറത്തെടുത്ത താരത്തെ ഇംഗ്ലീഷ് ടീം നോട്ടമിട്ടു കഴിഞ്ഞതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. മധ്യനിരയിൽ അറ്റാക്കിങ് മിഡ്ഫീൽഡർ സ്ഥാനത്ത് കളിക്കുന്ന ഗോൾ കണ്ടെത്താനും മിടുക്കനാണ്. ഏകദേശം 40 മില്യൺ യൂറോ ആണ് താരത്തിന്റെ കൈമാറ്റ തുക കണക്കാകുന്നത്.
മധ്യനിരയിൽ മാക് അലിസ്റ്ററിനെ നഷ്ടമായ ശേഷം ഈ സ്ഥാനത്തേക്ക് മികച്ച താരങ്ങളെ എത്തിക്കാനുള്ള നീക്കങ്ങൾ ബ്രൈറ്റൺ തുടരുകയാണ്. യൂറോപ്പിലേക്കും യോഗ്യത നേടിയ അടുത്ത സീസണിൽ മികച്ച പ്രകടനം തന്നെയാണ് ടീമിന്റെ ലക്ഷ്യമെന്ന് വ്യക്തം. മഹ്മൂദ് ദാഹോ, ജെയിംസ് മിൽനർ തുടങ്ങി അനുഭവസമ്പന്നരായ താരങ്ങൾക്ക് പുറമയാണ് യുവ പ്രതിഭയായ കുദുസിനെ കൂടി എത്തിക്കുന്നത്. മാക് അലിസ്റ്റരെ പോലെ അത്യാവശ്യ ഘട്ടങ്ങളിൽ വിങ്ങുകളിൽ കളിക്കാനും നിർണായ നിമിഷങ്ങളിൽ ഗോൾ നേടാനും എല്ലാം കഴിവുള്ള കുദുസ്, ഡി സെർബിയുടെ ടീമിൽ കഴിവുകൾ മെച്ചപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. നിലവിൽ 2025 വരെയാണ് താരത്തിന് അയാക്സിൽ കരാർ ഉള്ളത്. ടീമിന്റെ പുതിയ കരാർ താരം മാസങ്ങൾക്ക് മുൻപേ തള്ളിയിരുന്നു. ഇതോടെ കുദുസിനെ താരക്കമ്പോളത്തിൽ ഇറക്കുന്നതിന് അയാക്സിനും സമ്മതമാണ്.
Download the Fanport app now!