ജർമ്മൻ യുവതാരത്തെ 30 മില്യൺ നൽകി സ്വന്തമാക്കാൻ ബ്രൈറ്റൺ

Newsroom

പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ ഒരു വൻ സൈനിംഗ് പൂർത്തിയാക്കുകയാണ്. ജർമ്മൻ യുവതാരം ബ്രയാൻ ഹ്രൂദയെ ആണ് ബ്രൈറ്റൺ സ്വന്തമാക്കുന്നത്. മെയിൻസിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രയൻ ഹ്രൂദയെ ഏകദേശം 30 മില്യൺ പൗണ്ടിന് ആകും ബ്രൈറ്റൺ സ്വന്തമാക്കുന്നത്.

Picsart 24 08 13 08 55 13 122

20-കാരനായ താരം അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്. വലതുവിങ്ങിലും ഫാൾസ് നൈൻ ആയും താരം കളിക്കും. കഴിഞ്ഞ സീസണിൽ ബുണ്ടസ്‌ലിഗയിൽ 28 മത്സരങ്ങൾ കളിച്ച താരം നാലു ഗോളുകൾ നേടുകയും 3 അസിസ്റ്റുകൾ നൽകുകയും ചെയ്തു.