അർജന്റീനയുടെ ഇറ്റാലിയൻ ക്ലബ് ഫിയറന്റീനയുടെ വിങർ നികോ ഗോൺസാലസിന് ആയി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രന്റ്ഫോർഡിന്റെ വമ്പൻ ഓഫർ. നേരത്തെ 25 കാരനായ താരത്തിന് ആയി ഇംഗ്ലീഷ് ക്ലബ് മുന്നോട്ട് വെച്ച ഓഫർ ഫിയറന്റീന നിരസിച്ചിരുന്നു. നിലവിൽ 43 മില്യൺ യൂറോയിൽ അധികം തുകയാണ് ബ്രന്റ്ഫോർഡ് മുന്നോട്ട് വെച്ച ഓഫർ. ഇതിനു ഒപ്പം താരത്തിന്റെ വമ്പൻ വേതനവും ക്ലബ് ഓഫർ ചെയ്യുന്നുണ്ട്. തോമസ് ഫ്രാങ്കിന്റെ ടീമിന് താരത്തിന്റെ വരവ് വലിയ ശക്തി തന്നെയാവും പകരുക.
വിങർ ആയും മുന്നേറ്റനിര താരവും ആയി കളിക്കുന്ന ഗോൺസാലസ് അർജന്റീന ജൂണിയേഴ്‌സിൽ നിന്നു 2018 ൽ ആണ് ജർമ്മൻ ക്ലബ് സ്റ്റുഗാർട്ടിലൂടെ യൂറോപ്പിൽ എത്തുന്നത്. തുടർന്ന് 2021 ൽ താരം ഫിയറന്റീനയിൽ എത്തി. ഇറ്റാലിയൻ ക്ലബിന് ആയി 82 മത്സരങ്ങളിൽ നിന്നു 23 ഗോളുകൾ നേടിയ താരം കഴിഞ്ഞ വർഷം അവരുടെ യുഫേഫ കോൺഫറൻസ് ലീഗ് സെമിഫൈനലിൽ ഇരട്ട ഗോളുകൾ നേടി അവരെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. അർജന്റീനക്ക് ആയി 24 കളികളിൽ നിന്നു 4 ഗോളുകൾ നേടിയ താരം കോപ്പ അമേരിക്ക, ഫൈനലിസിമ കിരീട നേട്ടങ്ങളിൽ ഭാഗം ആയി. കഴിഞ്ഞ ലോകകപ്പ് പരിക്ക് കാരണം ആണ് താരത്തിന് നഷ്ടം ആയത്. അതേസമയം താരം ക്ലബിൽ തുടരും എന്ന പ്രതീക്ഷ ഫിയറന്റീന പരിശീലകൻ പങ്ക് വെച്ചു.