ബ്രസീലിന്റെ വണ്ടർ കിഡ് റൈനിയറും ഇനി റയൽ മാഡ്രിഡിൽ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിനീഷ്യസ് ജൂനിയറിനെയും റോഡ്രിഗോയെയും സ്വന്തമാക്കിയ റയൽ മാഡ്രിഡ് ഒരു ബ്രസീലിയൻ ടീനേജറെ കൂടെ സ്വന്തമാക്കി.. ഫ്ലമെംഗോയുടെ യുവതാരം റൈനിയർ ജീസുസ് ആണ് റയൽ മാഡ്രിഡുമായി കരാറിൽ എത്തിയിരിക്കുന്നത്. 2026വരെയുള്ള കരാർ താരം ഒപ്പുവെച്ചതായി റയൽ മാഡ്രിഡ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

17കാരനായ താരത്തിനായി 35 മില്യണോളമാണ് റയൽ മാഡ്രിഡ് മുടക്കിയിരിക്കുന്നത്. ഈ മാസം തന്നെ റൈനിയർ സ്പെയിനിൽ എത്തും. റൈനിയറിനെ ഈ സീസണിൽ റയലിന്റെ യുവടീമിനു വേണ്ടി കളിപ്പിക്കുകയാകും സിദാന്റെ ഉദ്ദേശം. ഈ കഴിഞ്ഞ സീസണിൽ ആയിരുന്നു റൈനിയർ ഫ്ലമെംഗോയുടെ സീനിയർ ടീമിന്റെ ഭാഗമായത്. വെറും 12 മത്സരങ്ങൾ മാത്രം കളിച്ച താരം ആറു ഗോളുകൾ ഫ്ലമെംഗോയ്ക്കായി നേടി. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് എന്നീ ടീമുകളുടെ ഓഫറുകൾ നിരസിച്ചാണ് താരം റയലിലേക്ക് എത്തുന്നത്.