ഇംഗ്ലണ്ട് യുവനിരക്കെതിരെ വെസ്റ്റിൻഡീസിന് ജയം

Photo: Twitter/@cricketworldcup
- Advertisement -

അണ്ടർ 19 ലോകകപ്പിൽ വെസ്റ്റിൻഡീസിന് വമ്പൻ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ഡക്ക് വർത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ 71 റൺസിനാണ് വെസ്റ്റിൻഡീസ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 267 റൺസാണ് സ്വന്തമാക്കിയത്.തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 43.4 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

വെസ്റ്റിൻഡീസ് നിരയിൽ 86 റൺസ് എടുത്ത കെവ്‌ലോൺ ആൻഡേഴ്സണും 66 റൺസ് എടുത്ത നയീം യങ്ങുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. തുടർന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ടോം ക്ലാർക്ക് 38 റൺസും ബെൻ ചാൾസ്വർത്ത് 36 റൺസുമെടുത്ത് പുറത്തായി.  വെസ്റ്റിൻഡീസിന് വേണ്ടി നയീം യങ് അഞ്ച് വിക്കറ്റ് വീഴ്ത്തി.

Advertisement