യുവ ബ്രസീലിയൻ താരം മാർക്കിനോസ് ആഴ്സണലിലേക്ക്

20220514 144102

യുവ ബ്രസീലിയൻ ഫോർവേഡ് മാർകസ് വിനീഷ്യസ് ഒലിവേര എന്ന മാർക്കിനോസിനെ ആഴ്സണൽ സ്വന്തമാക്കും. ബ്രസീലിയൻ ക്ലബായ സാവോ പോളോയുടെ താരത്തെ സൈൻ ചെയ്യാനുള്ള പേപ്പർ വർക്കുകൾ ആഴ്സണൽ ആരംഭിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സാവോ പോളോയിൽ കരാർ അവസാനിക്കാൻ ആയത് കൊണ്ട് തന്നെ 3 മില്യൺ യൂറോ മാത്രമെ ആഴ്സണലിന് താരത്തിനായി ചിലവഴിക്കേണ്ടതായി വരൂ.

2003ൽ ജനിച്ച താരം ഈ സമ്മറിൽ തന്നെ ആഴ്സണൽ ക്ലബിനൊപ്പം ചേരും. 2020 മിതൽ സാവോ പോളൊയുടെ സീനിയർ ടീമിനായി മാർക്കിനോ കളിക്കുന്നുണ്ട്. ഇതിനകം തന്നെ ബ്രസീലിന്റെ യുവ ടീമുകളെയും മാർക്കിനോസ് പ്രതിനിധാനം ചെയ്തിട്ടുണ്ട്.