ബ്രസീലിയൻ സെന്റർ ബാക്ക് സതാമ്പ്ടണിൽ എത്തി

20210825 211051

ബ്രസീലിയൻ സെന്റർ ബാക്കായ ലിയാങ്കോ സതാമ്പ്ടണിൽ എത്തി. ഇറ്റാലിയൻ ക്ലബായ ടൊറീനോയിൽ നിന്നാണ് താരം എത്തുന്നത്. ഏഴ് മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. സ്പാനിഷ് ക്ലബായ റയൽ ബെറ്റിസും ലിയാങ്കോക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും താരം സതാമ്പ്ടൺ തിരഞ്ഞെടുക്കുക ആയിരുന്നു. 2025വരെയുള്ള കരാറിൽ താരം ഒപ്പുവെച്ചു.

2017 മുതൽ ടൊറീനോക്ക് ഒപ്പമാണ് ലിയാങ്കോ കളിക്കുന്നത്. 24കാരനായ താരം ബ്രസീലിയൻ അണ്ടർ 23 ടീമിനായി കളിച്ചിട്ടുണ്ട്.

ലിയാൻകോ പറഞ്ഞു: “ഇവിടെ വന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ്. കുട്ടിക്കാലത്ത് പ്രീമിയർ ലീഗിലും സതാംപ്ടൺ പോലൊരു ടീമിനും കളിക്കാൻ ഞാൻ ഫുട്ബോൾ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാൻ കണ്ട ഒരു സ്വപ്നമാണ്. ഇത് എനിക്ക് മാത്രമല്ല ഒരു സ്വപ്നമാണ്. എന്റെ എല്ലാ കുടുംബത്തിനും.

Previous articleഎമ്പപ്പെക്ക് ക്ലബ് വിടണം എങ്കിൽ തടയില്ല എന്ന് പി എസ് ജി
Next articleകിരീടം നിലനിർത്താനായി ഗോകുലം കേരള ഡ്യൂറണ്ട് കപ്പിന് ഒരുങ്ങുന്നു