ബ്രസീൽ യുവ സ്ട്രൈക്കർ ഡെയ്വിഡ് വാഷിംഗ്ടൺ ചെൽസിയിലേക്ക്. 18കാരൻ ഇന്ന് ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെക്കുമെന്ന് ഫബ്രിസിയോ റൊമാനോ പറയുന്നു. ബ്രസീൽ കൽബായ സാന്റോസിന്റെ താരത്തിനായി 16 മില്യൺ യൂറോ ചെൽസി ട്രാൻസ്ഫർ ഫീ ആയി നൽകും ആഡ്-ഓൺ ആയി 5 മില്യണോളവും സാന്റോസിന് ലഭിക്കും. 6 വർഷത്തെ കരാർ താരം ചെൽസിയിൽ ഒപ്പുവെക്കും.
ഡെയ്വിഡ് അടുത്തിടെയാണ് സാന്റോസിലെ ആദ്യ ടീമിലേക്ക് എത്തിയത്. സാന്റോസിനായുള്ള തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും വാഷിംഗ്ടൺ ഗോൾ നേടിയിരുന്നു. ഇതുവരെ 9 മത്സരങ്ങൾ സാന്റോസിനായി താരം കളിച്ചു. ഏപ്രിലിൽ സാന്റീസിൽ പുതിയ കരാർ ഒപ്പിട്ട വാഷിംഗ്ടണ് ക്ലബ 30 മില്യൺ യൂറോയുടെ റിലീസ് ക്ലോസ് ഉണ്ടായിരുന്നു. എന്നാൽ അതിന്റെ പകുതിയെ ചെൽസി ഇപ്പോൾ താരത്തിനായി മുടക്കേണ്ടി വന്നുള്ളൂ.
അത്‌ലറ്റിക്കോ മാഡ്രിഡ്, ബൊറൂസിയ ഡോർട്ട്മുണ്ട്, എഎസ് റോമ, എഎസ് മൊണാക്കോ എന്നിവരും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. ഗ്രീമിയോയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന വാഷിംഗ്ടൺ 2016ൽ ആയിരുന്നു സാന്റോസിൽ എത്തിയത്.