പ്രതിരോധം ശക്തമാക്കാൻ അർജന്റീനൻ താരത്തെ എത്തിക്കാൻ ബേൺമൗത്ത്

Nihal Basheer

20220806 192347
Download the Fanport app now!
Appstore Badge
Google Play Badge 1

ഫെയ്നൂർദ് താരം മാർക്കോസ് സെനെസിയെ എത്തിക്കാനുള്ള ബേൺമൗത്തിന്റെ ശ്രമങ്ങൾ മുന്നോട്ടു തന്നെ. താരവുമായി വ്യക്തിപരമായ കരാറിൽ ധാരണയിൽ എത്താൻ ടീമിന് സാധിച്ചു. എങ്കിലും ഫെയ്നൂർദുമായുള്ള ചർച്ചകൾ അവസാനിച്ചിട്ടില്ല. പ്രീമിയർ ലീഗ് ആരംഭിച്ചതിനാൽ ഉടനെ കൈമാറ്റത്തിൽ ധാരണയിലെത്തി ചർച്ചകൾ അവസാനിപ്പിക്കാൻ ആവും ബേൺമൗത്തിൻറെ ശ്രമം. ഡച്ച് ടീമുമായി താരത്തിന് ഒരു വർഷത്തെ കരാർ ആണ് ബാക്കിയുള്ളത്.

2019ലാണ് അർജന്റീനയിൽ നിന്നും സെനെസി ഫെയ്നൂർദിലേക്ക് എത്തുന്നത്. മൂന്ന് സീസണുകളിലായി നൂറിലധികം മത്സരങ്ങൾ ടീമിനായി ഇറങ്ങി. എട്ട് ഗോളുകളും സ്വന്തം പേരിൽ കുറിച്ചു. ഈ വർഷം അർജന്റീന ദേശിയ ടീമിനായും അരങ്ങേറാൻ താരത്തിനായിരുന്നു. ഫെയ്നൂർദിനൊപ്പം കഴിഞ്ഞ സീസണിൽ കോൺഫെറെൻസ് ലീഗ് ഫൈനലിൽ എത്താനും സാധിച്ചിരുന്നു. ഇരുപത്തിയഞ്ചുകാരനെ എത്തിക്കാൻ കഴിഞ്ഞാൽ പ്രതിരോധം ശക്തമാക്കാൻ കഴിയുമെന്ന കണക്ക് കൂട്ടലിലാണ് ബേൺമൗത്ത്. വെസ്റ്റ്ഹാമും താരത്തിന് വേണ്ടി ശ്രമിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു. എങ്കിലും ഫെയ്നൂർദിൽ നിന്നും താരത്തെ എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രീമിയർ ലീഗ് ടീം.

Story Highlight: Bournemouth have now reached an agreement with Marcos Senesi on personal terms.