പോർച്ചുഗീസ് മധ്യനിര താരം ഇനി ബെറ്റിസിൽ

- Advertisement -

പോർച്ചുഗീസ് താരം വില്യം കാർവാലിയോ ല ലിഗ ക്ലബ്ബ് റയൽ ബെറ്റിസുമായി കരാർ ഒപ്പിട്ടു. സ്പോർട്ടിങ് സി പി യുടെ താരമായ കാർവാലിയോ 5 വർഷത്തെ കരാറാണ് ക്ലബ്ബ്മായി ഒപ്പിട്ടിരിക്കുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡറായ താരം 2016 ൽ യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിൽ നിർണായക ഘടകമായിരുന്നു. പോർച്ചുഗലിനായി 47 രാജ്യാന്തര മത്സരങ്ങൾ കളിച്ച താരം 2011 മുതൽ സ്പോർട്ടിങ് താരമാണ്. 26 വയസുകാരനായ കാർവാലിയോ സ്പോർട്ടിങിനായി 143 മത്സരങ്ങളിൽ 10 ഗോളുകളും നേടിയിട്ടുണ്ട്.

വെസ്റ്റ് ഹാം , ഇന്റർ മിലാൻ അടക്കമുള്ള ക്ലബുകൾ ലക്ഷ്യമിട്ട താരത്തെ അപ്രതീക്ഷിതമായാണ് ബെറ്റിസ് സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement