വീണ്ടുമൊരു ഡോർട്ട്മുണ്ട് താരം കൂടി പ്രീമിയർ ലീഗിലേക്ക്

- Advertisement -

വീണ്ടുമൊരു ഡോർട്ട്മുണ്ട് താരം കൂടി പ്രീമിയർ ലീഗിലേക്ക്. ഹെഡ്‌ഡേഴ്സഫീൽഡ് ടൗണിലേക്കാണ് എറിക്ക് ഡോം പോകുന്നത്. ഒരു വർഷത്തെ കരാറിലാണ് മുൻ ലോക ചാമ്പ്യനായ താരം വെസ്റ്റ് യോർക്ക്ഷെയറിലേക്ക് പോകുന്നത്. സോക്രട്ടീസിനും യാർമോലെങ്കോയ്ക്കും പിന്നാലെ എറിക്ക് ഡോമും ഡോർട്ട്മുണ്ട് വിട്ടു പ്രീമിയർ ലീഗിലേക്ക് കുടിയേറിയിരിക്കുകയാണ്. മുൻ ഡോർട്ട്മുണ്ട് റിസർവ്വ് ടീം കോച്ചായിരുന്ന ഡേവിഡ് വാഗ്നറാണ് ഇപ്പോൾ ദ് ട്ടറിയേഴ്‌സിനെ പരിശീലിപ്പിക്കുന്നത്.

ബ്രസീൽ ലോകകപ്പിൽ ഒരു മത്സരവും കളിക്കാതെ കപ്പുയർത്തിയ താരമാണ് ഡോം. ഡോർട്ട്മുണ്ടിന് വേണ്ടി 200 ൽ അധികം മത്സരം കളിച്ചിട്ടുള്ള ഈ ഫുൾ ബാക്ക് ബുണ്ടസ് ലീഗ, ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എക്സ്പീരിയന്സുമായിട്ടാണ് കിർക്ലേസ് സ്റ്റേഡിയത്തിലെത്തുന്നത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒട്ടേറെ മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement