ബെൻസീമക്ക് പകരം ഹാരി കെയ്ൻ, റയലിന്റെ ലക്ഷ്യം

Newsroom

Picsart 23 06 04 21 38 53 167
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പർസ് വിടാൻ സാധ്യതയുള്ള ഹാരി കെയ്നെ സ്വന്തമാക്കാൻ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ശ്രമിക്കും. ബെൻസീമ ക്ലബ് വിടും എന്ന് ഉറപ്പായതോടെ ആണ് പകരക്കാരനായി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോററെ എത്തിക്കാൻ റയൽ മാഡ്രിഡ് ശ്രമിക്കുന്നത്. റയൽ മാനേജർ കാർലോ ആഞ്ചലോട്ടി കെയ്നിനെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട മാനേജ്മെന്റുമായി സംസാരിച്ചതായി നേരത്തെ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കരീം ബെൻസിമ പോകും എന്ന് ഉറപ്പായതോടെ റയൽ പകരക്കാരനായുള്ള അന്വേഷണത്തിൽ ആണ്.

ബെൻസീമ 23 06 04 21 38 35 283

ഹാരി കെയ്ൻ റയൽ മാഡ്രിഡിന്റെ ഓഫർ വന്നാൽ മാത്രമെ ഇംഗ്ലണ്ട് വിട്ട് പോകാൻ സാധ്യതയുള്ളൂ. അല്ലായെങ്കിൽ ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആണ് ഹാരി കെയ്ൻ ആഗ്രഹിക്കുന്നത്‌. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് കെയ്നിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓഫർ വരികയാണെങ്കിൽ താരം അതാകും സ്വീകരിക്കുക.

29കാരനായ ഹാരി കെയ്ന് സ്പർസിൽ ഇനി ഒരു വർഷത്തെ കരാർ കൂടിയാണ് ബാക്കിയുള്ളത്. ഹാരി കെയ്നു വേണ്ടി ഈ ടെആൻസ്ഫർ മാർക്ക