ബെൽജിയൻ വിങ്ങർ ബ്രൈറ്റണിൽ

BRUGGE, BELGIUM - MAY 12: Leandro Trossard of Genk looks dejected during the Jupiler Pro League play-off 1 match (day 8) between Club Brugge and Krc Genk at Jan Breydel Stadium on May 12, 2019 in Brugge, Belgium. (Photo by Vincent Van Doornick/Isosport/MB Media/Getty Images)
- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ തങ്ങളുടെ രണ്ടാം സൈനിംഗ് പൂർത്തിയാക്കി. ബെൽജിയൻ വിങ്ങറായ ലിയാണ്ട്രോ ട്രൊസാർഡ് ആണ് ബ്രൈറ്റണിൽ എത്തിയത്. 24കാരനായ താരം നാലു വർഷത്തെ കരാറാണ് ബ്രൈറ്റണുമായി ഒപ്പുവെച്ചത്. 18 മില്യണോളമാണ് ട്രൊസാർഡിനു വേണ്ടി ബ്രൈറ്റൺ ചിലവഴിച്ചിരിക്കുന്നത്.

ബെൽജിയൻ ക്ലബായ ജെങ്കിലൂടെ വളർന്നു വർന്ന താരമണ് ട്രൊസാർഡ്. വർഷങ്ങളായി ജെങ്കിനൊപ്പം ട്രൊസാർഡ് ഉണ്ട്. കഴിഞ്ഞ സീസണിൽ ബെൽജിയൻ ലീഗിൽ പതിനാലു ഗോളുകളാണ് ട്രൊസാർഡ് നേടിയത്. ജെങ്ക് ബെൽജിയൻ ചാമ്പ്യന്മാരായും മാറിയിരുന്നു. നേരത്തെ മാറ്റ് ക്ലാർക്കിനെയും സൈൻ ചെയ്ത ബ്രൈറ്റൺ സീസണായി ശക്തമായി തന്നെ ഒരുങ്ങുകയാണ്.

Advertisement