സ്റ്റെഫാൻ ഒർട്ടേഗയെ ലക്ഷ്യമിട്ടു ബയേൺ, താരത്തെ വിൽക്കാൻ താൽപ്പര്യമില്ലെന്നു ഗാർഡിയോള

Wasim Akram

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ടാം ഗോൾ കീപ്പർ ആയ സ്റ്റെഫാൻ ഒർട്ടേഗയെ ലക്ഷ്യമിട്ടു ബയേൺ മ്യൂണിക്. ഡേവിഡ് റയ, കെപ, ഡേവിഡ് ഡി ഹിയ, ബോണോ തുടങ്ങി പലരെയും ലക്ഷ്യം വെച്ച ബയേൺ തുടർ പരാജയങ്ങൾക്ക് ശേഷമാണ് തങ്ങളുടെ ശ്രദ്ധ ഒർട്ടേഗയിൽ പതിപ്പിക്കുന്നത്. എന്നാൽ താരത്തെ വിൽക്കാനില്ല എന്ന നിലപാട് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗാർഡിയോളോ ആവർത്തിച്ചു.

ഒർട്ടേഗ

ഒർട്ടേഗയെ വിൽക്കാനോ ലോണിൽ വിടാനോ തങ്ങൾക്ക് താൽപ്പര്യം ഇല്ലെന്നു പറഞ്ഞ ഗാർഡിയോളോ താരത്തിനെ ദീർഘകാലം തങ്ങൾക്ക് വേണം എന്നും പറഞ്ഞു. താരം ക്ലബ് വിട്ടാൽ രണ്ടാഴ്ച കൊണ്ടു പകരക്കാരെ തേടുന്നത് പ്രയാസം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജർമ്മൻ ക്ലബ് അർമിന ബെലഫെൽഡിൽ നിന്നു 2022 ൽ ഫ്രീ ട്രാൻസ്ഫർ ആയാണ് 30 കാരനായ താരം മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. എഡേഴ്സന്റെ പകരക്കാരനായ ഒർട്ടേഗ ഇത് വരെ 15 മത്സരങ്ങൾ ആണ് കളിച്ചത്.