ലെപ്സിഗിന്റെ ഉപമെനാകോയെ സ്വന്തമാക്കി ബയേൺ മ്യൂണിക്ക്

Jyotish

യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ലെപ്സിഗിന്റെ ദയോട് ഉപമെനാകോയെ സ്വന്തമാക്കി. അഞ്ച് വർഷത്തെ കരാറിലാണ് യുവതാരത്തെ ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. 2021 ജൂലൈ ഒന്ന് മുതൽ 2026 ജൂൺ മുപ്പത് വരെ ഉപമെനാകോ ബവേറിയയിൽ തുടരും. ഫ്രഞ്ച് യുവതാരവുമായി റയൽ മാഡ്രിഡ് അടക്കം യൂറോപ്പിലെ പല വലിയ ക്ലബുകളും ചർച്ച നടത്തിയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി അടക്കമുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകളെ തഴഞ്ഞാണ് ഉപമെകാനോ ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ കൂടിയായ ബയേൺ മ്യൂണിക്കിലേക്ക് വരുന്നത്. റിലീസ് ക്ലോസായ 46 മില്യൺ നൽകിയാണ് ബയേൺ ഉപമെകാനോയെ സ്വന്തമാക്കിയത്.