ചെൽസിടെ താരമായ മിച്ചി ബാറ്റ്ഷുവായിയുടെ ട്രാൻസ്ഫർ ഇന്നലെ മുടങ്ങിയിരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റുമായി ചെൽസി ധാരണയിൽ എത്തിയിരുന്നു എങ്കിലും ഡെഡ്ലൈനിന് മുന്നെ ചെൽസി പേപ്പറുകൾ സബ്മിറ്റ് ചെയ്യാത്തതിനാൽ ഈ ട്രാൻസ്ഫർ അസാധു ആയി. അതോടെ ബാറ്റ്ഷുവായി ഇപ്പോൾ കളിക്കാൻ ക്ലബ് ഇല്ലാത്ത അവസ്ഥയിലാണ്.
തുർക്കിയിൽ ട്രാൻസ്ഫർ വിൻഡോ അടക്കാൻ സമയം എടുക്കും എന്നതിനാൽ ഇപ്പോൾ തുർക്കിഷ് ക്ലബായ ഫെനെർബചെയുമായി ചെൽസി ചർച്ചകൾ നടത്തുകയാണ്. താരം തുർക്കിയിലേക്ക് പോകും എന്നാണ് സൂചന.
2018 മുതൽ ചെൽസിയിൽ നിന്ന് സ്ഥിരമായി ലോണിൽ പോവുന്ന താരമാണ് ബാറ്റ്ഷുവായി. 2016ൽ ആയിരുന്നു താരം ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ തുർക്കിയിൽ തന്നെ ബെസ്റ്റ്കാസിൽ ആയിരുന്നു താരം കളിച്ചിരുന്നത്.
ബെൽജിയം താരമായ ബാറ്റ്ഷുവായി ക്രിസ്റ്റൽ പാലസ്, വലൻസിയ, ഡോർട്മുണ്ട് എന്നിവിടങ്ങളിലും ലോണിൽ കളിച്ചിരുന്നു. ചെൽസിയിൽ എത്തിയ കലാത്ത് പ്രതീക്ഷ നൽകിയ പ്രകടനം കാഴ്ചവെച്ചു എങ്കിലും പിന്നീട് ബാറ്റ്ഷുവായിക്ക് സ്ഥിരത പുലർത്താൻ ആയില്ല.ബെൽജിയൻ ദേശീയ ടീമിനായി 45 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.