ബാഴ്സലോണയുടെ യുവ ഫോർവേഡ് ആയ കോൺറാഡ് ഡി ലാ ഫ്യൂണ്ടെ ഒളിമ്പിക് മാഴ്സെയിൽ ചേരും. താരവും മാഴ്സെയും ആയി കരാറിലെത്തിയതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. കരാറുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകളും മെഡിക്കൽസും ഈ ആഴ്ച നടക്കും. 2013 മുതൽ ബാഴ്സലോയിൽ ഉള്ള താരമാണ് കൊണാർഡ്. 19കാരനായ താരം ബാഴ്സലോണ സീനിയർ ടീമിനായും കളിച്ചിട്ടുണ്ട്. അമേരിക്കൻ താരമായ കൊണാർഡ് കഴിഞ്ഞ വർഷം അമേരിക്കയ്ക്ക് വേണ്ടിയും അരങ്ങേറ്റം നടത്തിയിരുന്നു.
2025വരെയുള്ള കരാർ അകും താരം മാഴ്സെയിൽ ഒപ്പുവെക്കും. 5 മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക. താരത്തിന്റെ 50% ഉടമസ്ഥാവകാശം ബാഴ്സലോണക്ക് ആകും എന്നാണ് കരാറിലെ സൂചനകൾ. കൊണാർഡിന് തന്റെ ടാലന്റ് ലോകത്തെ കാണിക്കാനുള്ള അവസരം മാഴ്സെയിൽ ലഭിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റൊരു യുവതാരമായ ജീൻ ക്ലെയർ ടോഡിബോയെ വിൽക്കാനും ബാഴ്സലോണ ശ്രമിക്കുന്നുണ്ട്.