ബാഴ്സലോണയുടെ അത്ഭുത ബാലനെ യുവന്റസ് സ്വന്തമാക്കി

- Advertisement -

ബാഴ്സലോണയുടെ അക്കാദമിയിൽ ഉള്ള അടുത്ത അത്ഭുതം എന്ന് വിശേഷിക്കപ്പെട്ട യുവതാരം പാബ്ലോ മൊറേനോയെ യുവന്റസ് സ്വന്തമാക്കി. 16കാരനായ മൊറേനോ യുവന്റസുമായി കരാറിൽ എത്തിയതായി യുവന്റസ് തന്നെയാണ് ഔദ്യീഗികമായി അറിയിച്ചത്. ബാഴ്സലോണ അക്കാദമിയിൽ 200ൽ അധികം ഗോളുകൾ അടിച്ച് റെക്കോർഡ് കുറിച്ച താരമാണ് മൊറേനോ.

പത്താം വയസ്സിൽ ഗ്രാനഡയിൽ നിന്നാണ് പാബ്ലോ ബാഴ്സയിൽ എത്തിയത്. ബാഴ്സയുടെ അക്കാദമി തലങ്ങളിൽ അവസാന ആറു വർഷം കളിച്ചാണ് 200ൽ അധികം ഗോളുകൾ ഈ അത്ഭുത ബാലൻ നേടിയത്. യുവന്റസിന്റെ ഈ റാഞ്ചൽ ബാഴ്സലോണ അക്കാദമിക്ക് വൻ തിരിച്ചടിയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement