ബാഴ്സലോണക്ക് ഇന്ന് നിർണായക ദിവസമാണ്. അവർക്ക് ഇന്ന് ഡച്ച് ഫോർവേഡ് മെംഫിസ് ഡിപായെ സ്വന്തമാക്കണം. ഇതിനായി അവർ താരവുമായും ലിയോണുമായും ഒക്കെ കരാറിൽ എത്തി. പക്ഷെ ആ ട്രാൻസ്ഫർ നടക്കണം എങ്കിൽ ഇന്ന് ഡെംബലയെ അവർക്ക് വിൽക്കേണ്ടതുണ്ട്. ഡെംബലെയെ വിൽക്കാൻ ബാഴ്സലോണ ശ്രമിക്കുന്നുണ്ട് എങ്കിലും ആരും ഇത് വരെ താരത്തെ വാങ്ങാൻ തയ്യാറല്ല.
മാഞ്ചസ്റ്റർ യുണൈറ്റഡിലാണ് ബാഴ്സലോണയുടെ പ്രതീക്ഷ.ബാഴ്സ ക്ലബും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്. എന്നാൽ ഡെംബലെയെ ലോണിൽ അല്ലാതെ വാങ്ങാൻ യുണൈറ്റഡ് തയ്യാറല്ല. ഡെംബലെയുടെ പരിക്കുകൾ തന്നെയാണ് യുണൈറ്റഡിനെ ഒരു സ്ഥിര കരാറിൽ നിന്ന് അകറ്റുന്നത്.
ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ക്യാപ്റ്റൻ ഡിപായിയെ ഇന്ന് ബാഴ്സലോണക്ക് സ്വന്തമാക്കിയേ മതിയാകു. ഡിപായും അതു പോലെ ഡിഫൻഡർ ഗാർസിയയും ഇന്ന് ബാഴ്സയിലേക്ക് എത്തേണ്ടതാണ്. സുവാരസിന്റെ പകരക്കാരനായാണ് ഡിപായ് ബാഴ്സലോണയിലേക്ക് എത്തുന്നത്. 25 മില്യൺ ആകും ബാഴ്സലോണ ലിയോണ് നൽകുക. ഡിപായ് അഞ്ചു വർഷത്തെ കരാർ ബാഴ്സയിൽ ഒപ്പുവെക്കും. ബാഴ്സലോണയുടെ പരിശീലകനായ കോമാന് കീഴിൽ മുമ്പ് ഡച്ച് ദേശീയ ടീമിൽ കളിച്ചിട്ടുള്ള താരമാണ് ഡിപായ്.