ഇറ്റലിയുടെ യുവ അറ്റാക്കിങ് താരം ഇന്ന് യുവന്റസിൽ എത്തും

യുവന്റസ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം ഒരു ട്രാൻസ്ഫർ പൂർത്തിയാക്കും. ഇറ്റാലിയൻ യുവ ഫോർവേഡ ഫെഡെറിക്കോ ചിയേസ ആകും യുവന്റസിൽ എത്തുക. ഫിയൊറെന്റീനയുടെ താരമായ ചിയേസയുമായി യുവന്റസ് കരാർ ധാരണയിൽ എത്തി കഴിഞ്ഞു. ഇന്ന് താരം ടൂറിനിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും. ഈ സീസണിൽ ലോണിൽ ആകും ചിയേസ യുവന്റസിൽ കളിക്കുക.

അടുത്ത സീസണിൽ താരം യുവന്റസിന്റെ സ്വന്തമാകും. അഞ്ചു വർഷത്തെ കരാറിൽ ആകും ചിയേസ എത്തുന്നത്. 2025വരെയുള്ള കരാർ താരം അംഗീകരിച്ചിട്ടുണ്ട്. 22കാരനായ താരത്തിനായി 50 മില്യണോളം ആകും യുവന്റസ് ചിലവഴിക്കുക. അവസാന രണ്ട് വർഷമായി ഇറ്റാലിയ ദേശീയ ടീമിലെ സ്ഥിരാംഗമാണ് ചിയേസ. ചിയേസ എത്തുനതിനു പിന്നാലെ ഡഗ്ലസ് കോസ്റ്റ യുവന്റസ് വിടും. കോസ്റ്റ ബയേണിലേക്ക് ആകും പോകുന്നത്.