ബാഴ്സലോണ യുവതാരം ഇനി ഗെറ്റാഫയിൽ തന്നെ

- Advertisement -

ബാഴ്സലോണ യുവതാരം മാർക് കുകുരെലയെ ഗെറ്റഫെ സ്ഥിര കരാറിൽ സ്വന്തമാക്കി. അവസാന രണ്ട് വർഷമായി ഗെറ്റഫെയിൽ ലോണിൽ കളിക്കുകയാണ് മാർക്. ഗെറ്റഫയ്ക്ക് വേണ്ടി ഈ സീസണിൽ ഗംഭീര പ്രകടനം തന്നെ നടത്താൻ മാർകിനായിട്ടുണ്ട്. ഏകദേശം 10 മില്യൺ നൽകിയാകും ഗെറ്റഫെ 21കാരനായ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുക.

2012 മുതൽ മാർക് ബാഴ്സലോണക്ക് ഒപ്പം ഉണ്ട്. ബാഴ്സലോണ ബി ടീമിന് വേണ്ടി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട് എങ്കിലും മാർകിന് ഒരു മത്സരം പോലും ബാഴ്സലോണ സീനിയർ ടീമിനായി കളിക്കാൻ കഴിഞ്ഞിട്ടില്ല. മുമ്പ് ഐബറിനു വേണ്ടിയും മാർക് കളിച്ചിട്ടുണ്ട്. ഈ സീസണിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിച്ച അഞ്ചു അസിസ്റ്റുകൾ ലാലിഗയിൽ നൽകാൻ താരത്തിനായിട്ടുണ്ട്.

Advertisement