ഇമ്മൊബിലെ മികവിൽ ലാസിയോയുടെ തിരിച്ചുവരവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സീരി എ കിരീട പോരാട്ടത്തിൽ അടിപതറാതെ ലാസിയോ. ഇന്ന് നടന്ന മത്സരത്തിൽ ടൊറീനോയ്ക്ക് എതിരെ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം വിജയിച്ച് കയറാൻ ലാസിയോക്ക് ആയി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലാസിയോയുടെ വിജയം. മത്സരത്തിൽ അഞ്ചാം മിനുട്ടിൽ തന്നെ ഇന്ന് ടൊറീനോ ലീഡ് എടുത്തിരുന്നു. ഒരു പെനാൾട്ടിയിൽ നിന്ന് ബെലോട്ടിയാണ് ടൊറീനോയുടെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഇമ്മൊബിലെയുടെ മികവ് ലാസിയോയെ രക്ഷിച്ചു. 48ആം മിനുട്ടിൽ ഇമ്മൊബിലെയുടെ ഗോൾ ലാസിയോക്ക് സമനില നൽകി. പിന്നാലെ 72ആം മിനുട്ടിൽ വിജയ ഗോൾ ഒരുക്കിയതും ഇമ്മൊബിലെയും ആയിരുന്നു. ഇമ്മൊബിലെയുടെ അസിസ്റ്റിൽ നിന്ന് പരോലോ ആണ് വിജയ ഗോൾ നേടിയത്. ഈ വിജയം ലാസിയോയെ 68 പോയന്റിൽ എത്തിച്ചു. ഒന്നാമതുള്ള യുവന്റസിന് 69 പോയന്റാണ് ഉള്ളത്. യുവന്റസ് ഒരു മത്സരം കുറവാണ് കളിച്ചത്.