എമർജൻസി സൈനിംഗ് ബാഴ്സലോണ പൂർത്തിയാക്കി

- Advertisement -

ബാഴ്സലോണ പ്രത്യേക അനുമതി വാങ്ങി എമർജെൻസി സൈനിംഗ് പൂർത്തിയാക്കി. മാർട്ടിൻ ബ്രെത് വൈറ്റിനെയാണ് ബാഴ്സലോണ സൈൻ ചെയ്തിരിക്കുന്നത്. സുവാരസിന്റെ പരിക്കോടെ സ്ട്രൈക്കറില്ലാതെ കഷ്ടപ്പെടുന്ന ബാഴ്സലോണ അവസാനമൊരു ആശ്വാസമായിരിക്കുകയാണ് ഈ സൈനിംഗ്. ഡെംബലയുടെ പരിക്ക് കാണിച്ച് ലാലിഗയോട് പ്രത്യേക അനുമതി വാങ്ങിയ ബാഴ്സലോണ പുതിയ സൈനിംഗ് നടത്തിയത്.

ലെഗനെസ് സ്ട്രൈക്കർ ആയ ബ്രെത് വൈറ്റ് ക്ലബുമായി നാലു വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. 28കാരനായ താരത്തിനു വേണ്ടി ബാഴ്സലോണ സമീപിച്ചതായി ലെഗനെസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 18 മില്യണോണ് ബാഴ്സലോണ 28കാരനായ ബ്രെത് വൈറ്റിനു വേണ്ടി ചിലവഴിക്കുന്നത്. ഡെന്മാർക്ക് താരമായ ബ്രെത് വൈറ്റ് സുവാരസിന് പകരക്കാരൻ ആകാൻ പറ്റുമോ എന്നത് സംശയമാണ്. ലെഗനെസിനു വേണ്ടി ഈ സീസണിൽ 24 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് ബ്രെത് വൈറ്റ് നേടിയിട്ടുള്ളത്.

Advertisement