ചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ബകയോകോ

Jyotish

ചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ഫ്രഞ്ച് താരം ബകയോകോ. രണ്ട് വർഷത്തെ ലോണിലാണ് എ.സി മിലാനിലേക്ക് ബകയോകോ എത്തുന്നത്. 15 മില്ല്യൺ നൽകി ബകയോകോയെ വാങ്ങാനുള്ള ഓപ്ഷനും കരാറിൽ ഉണ്ട്. ഇത് സാൻ സൈറോയിലേക്കുള്ള ബകയോകോയുടെ രണ്ടാം വരവാണ്. 2018-19 സീസണിൽ മിലാന് വേണ്ടി 42 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

2017ൽ 40മില്ല്യൺ നൽകിയാണ് ചെൽസി മൊണാകോയിൽ നിന്നും ബകയോകെയെ സ്വന്തമാക്കിയത്. 43 മത്സരങ്ങൾ ചെൽസിക്ക് വേണ്ടി കളിച്ച ഫ്രഞ്ച് താരം എഫ് എ കപ്പും ചെൽസിക്കൊപ്പം നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാപോളിക്ക് വേണ്ടിയാണ് ബകയോകോ ലോണിൽ കളിച്ചത്. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആദ്യ ഇലവനിലെ അവസരങ്ങൾ കുറഞ്ഞതാണ് കരാർ പുതുക്കിയിട്ടും ചെൽസി വിടാൻ താരത്തെ പ്രേരിപ്പിച്ചത്.