ഡാനിയേൽ ജെയിംസ് യുണൈറ്റഡ് വിട്ടു, ഇനി ലീഡ്സിൽ

20210830 233151

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡാനിയേൽ ജെയിംസ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു. പ്രീമിയർ ലീഗ് ക്ലബ്ബ് ലീഡ്സ് യൂണൈറ്റഡിലേക്ക് ആണ് താരം മാറുന്നത്. 28 മില്യൺ പൗണ്ടോളം നൽകിയാണ് ബിയേൽസയുടെ ടീം താരത്തെ സ്വന്തമാക്കിയത്.

ക്രിസ്റ്റിയാനോ റൊണാൾഡോ, സാഞ്ചോ എന്നിവരുടെ വരവോടെയാണ് താരത്തിന് യുണൈറ്റഡിൽ അവസരം ഉണ്ടാകില്ല എന്ന് ഉറപ്പായത്. 23 വയസുകാരനായ താരം 2019 ലാണ് ഓൾഡ് ട്രാഫോഡിൽ എത്തുന്നത്. പക്ഷെ യുണൈറ്റഡിൽ കാര്യമായ പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. വെയിൽസ് ദേശീയ ടീം അംഗമാണ് ജെയിംസ്.

Previous articleചെൽസി വിട്ട് മിലാനിലേക്ക് ലോണിൽ പറന്ന് ബകയോകോ
Next articleതുർക്കിഷ് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് നോർവിച് സിറ്റി