ഇറാനിയൻ മെസ്സി എന്ന് അറിയപ്പെടുന്ന സർദാർ അസ്മൗണ് ഇനി ജർമ്മനിയിൽ കളിക്കും. താരത്തെ ഫ്രീ ട്രാൻസ്ഫറിൽ ബയർ ലെവർകൂസൺ ആണ് സ്വന്തമാക്കിയത്. ഈ സീസണവസാനം ആകും താരം ജർമ്മനിയിലേക്ക് എത്തുക. 2027വരെയുള്ള കരാർ താരം ഒപ്പുവെച്ചു. റഷ്യൻ ക്ലബായ സെനിറ്റിനായാണ് അസ്മൗൺ ഇപ്പോൾ കളിക്കുന്നത്.

താരത്തെ സ്വന്തമാക്കാൻ ഇംഗ്ലീഷ് ക്ലബായ ന്യൂകാസിലും ബേർൺലിയും ശ്രമിച്ചിരുന്നു. 2019ൽ ആണ് റൂബെൻ കസാനിൽ നിന്ന് അസ്മൗൺ സെനിറ്റിൽ എത്തിയത്. താരം അവസാന 10 വർഷമായി റഷ്യയിൽ തന്നെയാണ് കളിക്കുന്നത്.














