ആക്സൽ വിറ്റ്സൽ അത്കറ്റിക്കോ മാഡ്രിഡിൽ കരാർ പുതുക്കും

Newsroom

ബെൽജിയം താരം വിറ്റ്സൽ അത്ലറ്റിക്കോ മാഡ്രിഡിൽ തന്നെ തുടരും. 2025 ജൂൺ വരെ താരത്തിന്റെ കരാർ നീട്ടും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് ഫ്രീ ഏജന്റായാണ് 2022/23 സീസണിന്റെ തുടക്കത്തിൽ ബെൽജിയൻ മിഡ്‌ഫീൽഡർ സ്പാനിഷ് ക്ലബ്ബിൽ ചേർന്നത്.

വിറ്റ്സൽ 23 02 22 20 23 53 966

വിറ്റ്സൽ 12 മാസത്തെ കരാറിൽ ആയിരുന്നു ഒപ്പുവച്ചത്‌. എന്നാൽ താരം മികച്ച പ്രകടനം കാഴ്ചവെച്ചതോടെ കരാർ 2024വരെ നീട്ടുക ആയിരുന്നു. 35-കാരനായ അദ്ദേഹം ഈ സീസണിലും അത്‌ലറ്റിക്കോയ്ക്ക് ആയി വലിയ പ്രകടനങ്ങൾ നടത്തി. 60ൽ അധികം മത്സരങ്ങൾ ഇതുവരെ താരം അത്ലറ്റിക്കോ മാഡ്രിഡിനായി കളിച്ചു.

യൂറോ കപ്പിനു മുമ്പ് ഒരു പുതിയ കരാറിൽ ഒപ്പുവെക്കാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് വിറ്റ്സൽ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.