ടുണീഷ്യക്ക് എതിരെ ഇന്ത്യൻ വനിതകൾക്ക് പരാജയം

20211005 003555

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം സൗഹൃദ മത്സരത്തിൽ ടുണീഷ്യയോട് പരാജയപ്പെട്ടു. ഇന്ന് ദുബൈയിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ തോൽവി. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്ക് ടുണീഷ്യയുടെ ഹിയുജ് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു‌. ഇതിനു ശേഷം നിരവധി അവസരങ്ങൾ ഇന്ത്യക്ക് ലഭിച്ചു എങ്കിലും കളിയിലേക്ക് തിരികെ വരാൻ ആയില്ല. കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ യു എ ഇയെ തോൽപ്പിച്ചിരുന്നു.

ഈ മത്സരം കഴിഞ്ഞതോടെ ഇന്ത്യ യു എ ഇ വിടും. ഇനി മനാമയിൽ വെച്ച് ഇന്ത്യ ബഹ്റൈനെയും ചൈനീസ് തയ്പിയെയും നേരിടും. ഒക്ടോബർ 10നാണ് ബഹ്റൈന് എതിരായ മത്സരം.

Previous articleടാമി അബ്രഹാമും ചിൽവെലും ഇംഗ്ലണ്ട് ടീമിൽ
Next articleസെർജ് ഒറിയെ ഇനി വിയ്യറയലിന്റെ താരം