മഗ്വയറിനായി ആസ്റ്റൺ വില്ല രംഗത്ത്

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിക്കുന്ന ക്യാപ്റ്റൻ ഹാരി മഗ്വയറിനായി ആസ്റ്റൺ വില്ല രംഗത്ത്. താരത്തിന്റെ ഏജന്റുമായി വില്ല ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. ആസ്റ്റൺ വില്ലയും സ്പർസും അണ് മഗ്വയറിനായി രംഗത്തുള്ള പ്രധാന ടീമുകൾ. കോൺഫറൻസ് ലീഗിന് യോഗ്യത നേടിയ ആസ്റ്റൺ വില്ല ടീം ശക്തമാക്കാനുള്ള തീരുമാനത്തിലാണ്. ഉനായ് എമെറിക്ക് കീഴിൽ ഗംഭീര പ്രകടനങ്ങൾ ആണ് അവസാന സീസണിൽ ആസ്റ്റൺ വില്ല നടത്തിയത്.

ഹാരി മാഞ്ചസ്റ്റർ യുണൈറ്റഡ് 23 06 07 10 50 12 821

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നല്ല ഓഫർ വന്നാൽ മഗ്വയറിനെ വിൽക്കാൻ തയ്യാറാണ്. യുണൈറ്റഡ് ക്യാപ്റ്റൻ ആണെങ്കിലും മഗ്വയർ ടെൻ ഹാഹിന്റെ പ്രിയ താരമല്ല. ഈ സീസണിൽ അപൂർവ്വ മത്സര‌ങ്ങളിൽ മാത്രമാണ് മഗ്വയർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഉണ്ടായിരുന്നത്. ഇറങ്ങിയപ്പോൾ ആകട്ടെ അത്ര തൃപ്തികരമായ പ്രകടനമല്ല മഗ്വയറിൽ നിന്ന് ഉണ്ടായത്.

ലിസാൻഡ്രോ മാർട്ടിനസ്, വരാനെ, ലിൻഡെലോഫ് എന്തിന് ലൂക് ഷോയ്ക്കും പിറകിൽ മാത്രമാണ് മഗ്വയറിന് സെന്റർ ബാക്ക് പൊസിഷനിൽ ഉള്ള സ്ഥാനം. മാഞ്ചസ്റ്റർ യുണൈറ്റഡ് കിം മിൻ ജേയെ കൂടെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് കൊണ്ട് മഗ്വയർ ക്ലബ് വിടും എന്ന് ഉറപ്പാവുകയാണ്.

2019ൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ഒരു റെക്കോർഡ് തുകക്ക് ആണ് മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. അന്ന് മുതൽ വലിയ വിമർശനങ്ങൾ താരം നേരിടുന്നുണ്ട്.