കൗട്ടീനോ ഇനി ആസ്റ്റൺ വില്ലയിൽ, ഔദ്യോഗിക പ്രഖ്യാപനം വന്നു

ആസ്റ്റൺ വില്ലയും കൗട്ടീനോയും തമ്മിലുള്ള ചർച്ചകൾ വിജയം കണ്ടു. ബാഴ്സലോണ താരത്തെ ലോണിൽ വില്ലയ്ക്ക് നൽകാൻ തയ്യാറായി. മുമ്പ് ലിവർപൂളിൽ കൗട്ടീനോക്ക് ഒരുമിച്ച് കളിച്ച ജെറാഡാണ് ഇപ്പോൾ ആസ്റ്റൺ വില്ലയുടെ പരിശീലകൻ. ഇത് താരത്തിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ സ്വാധീനിച്ചു. കൗട്ടീനോ വരുന്നത് ആസ്റ്റൺ വില്ലക്ക് വലിയ ഊർജ്ജമാകും. കൗട്ടീനോയുടെ സാലറിയുടെ വലിയ വിഹിതം ആസ്റ്റൺ വില്ല നൽകും. ഇന്ന് ക്ലബ് ഈ നീക്കം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബാഴ്സലോണക്ക് കൗട്ടീനോയെ ലോണിൽ അയക്കാൻ ആയാൽ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാനും ആകും എന്നത് കൊണ്ട് ആണ് ഈ നീക്കം പെട്ടെന്ന് നടക്കുന്നത്. ഈ ലോൺ നീക്കം പെട്ടെന്ന് തന്നെ നടന്നേക്കും. നേരത്തെ തന്നെ കൗട്ടീനോയുടെ ബാഴ്സലോണയിലെ ഭാവി അനിശ്ചിതാവസ്ഥയിൽ ആയിരുന്നു. കോമാൻ ക്ലബ് വിട്ടതോടെ കൗട്ടീനോയുടെ ബാഴ്സലോണയിലെ അവസാന സാധ്യതയും അവസാനിച്ചിരുന്നു.

Comments are closed.