അർസാനി മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്കോട്ട്‌ലൻഡിലേക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയൻ യുവതാരമായ ഡാനിയൽ അർസാനി സ്കോട്ടിഷ് ക്ലബായ കെൽറ്റിക്കിൽ ചേർന്നു. ഈ സീസണ മെൽബൺ സിറ്റിയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ താരമായിരുന്നു അർസാനി. അർസാനിയെ സൈൻ ചെയ്തപ്പോൾ തന്നെ താരത്തെ ലോണിൽ അയക്കുമെന്ന് മാഞ്ചസ്റ്റർ സിറ്റി പറഞ്ഞിരുന്നു. രണ്ട് വർഷത്തെ ലോണിൽ ആണ് 19 കാരനായ അർസാനി സ്കോട്ട്‌ലൻഡിൽ എത്തുന്നത്.

ഈ കഴിഞ്ഞ ലോകകപ്പിൽ ഓസ്ട്രേലിയക്കായി അർസാനി കളിച്ചിരുന്നു. റഷ്യൻ ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും അർസാനി ആയിരുന്നു. കഴിഞ്ഞ‌ സീസൺ പകുതിയിൽ വെച്ച് മെൽബൺ സിറ്റിക്കായി അരങ്ങേറ്റം നടത്തിയ അർസാനി പിന്നെ എ ലീഗിൽ അത്ഭുതകരമായ കളി ആയിരുന്നു കളിച്ചത്. 2023വരെ അർസാനിക്ക് മാഞ്ചസ്റ്റർ സിറ്റിയിൽ കരാറുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial