ആഴ്‌സണൽ യുവതാരം മിൽവാലിൽ ലോണിൽ ചേർന്നു

Wasim Akram

ആഴ്‌സണൽ അക്കാദമി താരം ബ്രൂക്ക് നോർട്ടൻ-കഫി ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ് മിൽവാലിൽ ലോണിൽ ചേർന്നു. ഈ സീസൺ അവസാനിക്കും വരെയാണ് 19 കാരനായ ഇംഗ്ലീഷ് യുവതാരം മിൽവാലിൽ കളിക്കുക. ശേഷം താരം ആഴ്‌സണലിൽ തിരിച്ചെത്തും.

ആഴ്‌സണൽ

പന്ത്രണ്ടാമത്തെ വയസ്സിൽ ആഴ്‌സണലിൽ ചേർന്ന പ്രതിരോധ താരം കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പ് പ്ലെ ഓഫ് ഫൈനലിൽ എത്തിയ കോവന്ററി സിറ്റിയിൽ ലോണിൽ കളിച്ചിരുന്നു. 2022 ൽ അണ്ടർ 19 യൂറോ കപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിലും താരം ഭാഗം ആയിരുന്നു. പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റത്തിനു ശ്രമിക്കുന്ന മിൽവാലിന് താരത്തിന്റെ വരവ് കൂടുതൽ കരുത്ത് പകരും.