മുൻ ആഴ്‌സണൽ അക്കാദമി താരത്തെ ബ്രൈറ്റൺ സ്വന്തമാക്കി

Wasim Akram

ആഴ്‌സണൽ അക്കാദമി താരം ആയിരുന്ന അമാറിയോ കോസിയർ-ഡുബെറി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ബ്രൈറ്റണിൽ ചേർന്നു. ബുകയോ സാകയും ആയി കളി ശൈലിയിൽ താരതമ്യം ചെയ്യപ്പെടുന്ന 19 കാരനായ യുവതാരം ആഴ്‌സണൽ നൽകിയ ഓഫർ നിരസിച്ചു ആണ് ക്ലബ് വിട്ടത്.

ആഴ്‌സണൽ

ആദ്യ ടീമിൽ ഇടം നേടാനായിട്ട് ആണ് പലരും ഭാവി സൂപ്പർ താരം ആയി കണക്കാക്കുന്ന അമാറിയോ ബ്രൈറ്റണിൽ ചേരുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ബ്രൈറ്റണിൽ എത്തിയ താരം നാലു കൊല്ലത്തെ കരാറിൽ അവിടെ ഒപ്പ് വെക്കും. നിരവധി യൂറോപ്യൻ, ഇംഗ്ലീഷ് ക്ലബുകളെ മറികടന്നു ആണ് ബ്രൈറ്റൺ യുവതാരത്തെ ടീമിൽ എത്തിച്ചത്.