ഡക്ലൻ റൈസ് ഡീലിൽ ആഴ്‌സണലും വെസ്റ്റ് ഹാമും തമ്മിൽ ഒടുവിൽ ധാരണയിൽ എത്തുന്നു

Wasim Akram

വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡക്ലൻ റൈസ് ട്രാൻസ്ഫർ ഡീലിൽ ആഴ്‌സണലും വെസ്റ്റ് ഹാമും ഒടുവിൽ ധാരണയിൽ എത്തുന്നു. നേരത്തെ ബ്രിട്ടീഷ് റെക്കോർഡ് 105 മില്യൺ പൗണ്ട്(134 മില്യൺ യൂറോ) തുകക്ക് വെസ്റ്റ് ഹാം റൈസിനെ ആഴ്‌സണലിന് വിൽക്കാൻ ധാരണയിൽ ആയത് ആണ്. എന്നാൽ ആഡ് ഓൺ കഴിച്ചുള്ള 100 മില്യൺ പൗണ്ട് എങ്ങനെ നൽകണം എന്ന കാര്യത്തിൽ ആണ് ടീമുകൾ തമ്മിൽ വലിയ ചർച്ചകൾ നടന്നത്.

ഡക്ലൻ റൈസ്

നിലവിൽ ഈ കാര്യത്തിൽ ടീമുകൾ തമ്മിൽ അവസാന ഘട്ട ചർച്ചയിൽ ആണ് എന്നും ഏതാണ്ട് ഇതിൽ ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയത് ആയും ഗാർഡിയന്റെ വെസ്റ്റ് ഹാമും ആയി വലിയ അടുപ്പമുള്ള റിപ്പോർട്ടർ ജേക്കബ് സ്റ്റീൻബർഗ് റിപ്പോർട്ട് ചെയ്യുന്നു. അടുത്ത വർഷം അവസാനം 100 മില്യൺ പൗണ്ടിൽ ഏതാണ്ട് മുഴുവനും ആഴ്‌സണലിൽ നിന്നു വാങ്ങാൻ ആണ് വെസ്റ്റ് ഹാം ശ്രമിക്കുന്നത്. അതേസമയം ഇത് ഇതിലും കൂടുതൽ സമയം എടുത്തു നൽകാം എന്നായിരുന്നു ആഴ്‌സണൽ നിലപാട്. അധികം വൈകാതെ തന്നെ ട്രാൻസ്ഫർ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്.