ക്രിസ്റ്റൽ പാലസിന്റെ ഇംഗ്ലീഷ് അറ്റാക്കിങ് മിഡ്ഫീൽഡ് താരം എബിറെചി എസെയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമിക്കും എന്നു റിപ്പോർട്ട്. പാലസിന് എഫ്.എ കപ്പ് നേടി നൽകുന്നതിൽ എസെ നിർണായക പങ്ക് ആണ് വഹിച്ചത്. സ്‌ട്രൈക്കർ ആയി വിക്ടർ ഗ്യോകെറസിനെ സ്വന്തമാക്കിയ ശേഷം മുന്നേറ്റം ശക്തമാക്കാൻ എസെയെ കൂടി ടീമിൽ എത്തിക്കാൻ ആവും ആഴ്‌സണൽ ശ്രമം. 27 കാരനായ തങ്ങളുടെ മുൻ അക്കാദമി താരം കൂടിയായ എസെയുടെ റിലീസ് ക്ലോസിന് അടുത്തുള്ള തുക നൽകി താരത്തെ സ്വന്തമാക്കാൻ ആവും ആഴ്‌സണൽ ശ്രമം.
ഏതാണ്ട് 68 മില്യൺ പൗണ്ട് ആണ് എസെയുടെ ക്രിസ്റ്റൽ പാലസിലെ റിലീസ് ക്ലോസ് എന്നാണ് റിപ്പോർട്ട്. അതേസമയം എസെക്കും ആഴ്‌സണലിൽ ചേരാൻ ആണ് താൽപ്പര്യം എന്നാണ് റിപ്പോർട്ട്. താനും ആയി അടുപ്പമുള്ളവരോട് എസെ താൻ ആഴ്‌സണലിൽ ചേരും എന്നു പറഞ്ഞത് ആയും ചില റിപ്പോർട്ടുകൾ ഉണ്ട്. നേരത്തെ മറ്റു വമ്പൻ ക്ലബുകളും എസെക്ക് പിറകിൽ ഉണ്ടെന്നു വാർത്തകൾ ഉണ്ടായിരുന്നു. റീസ് നെൽസനെ എസെക്ക് പകരം പാലസിന് നൽകാനും ചിലപ്പോൾ ആഴ്‌സണൽ ശ്രമിക്കും. എന്നാൽ എസെക്ക് ആയി ശ്രമിക്കും മുമ്പ് ചില താരങ്ങളെ ആഴ്‌സണൽ വിൽക്കേണ്ടി വരും എന്നും സൂചനകൾ ഉണ്ട്.