റൈസിന് ആയി പൊരുതാൻ ഉറച്ച് ആഴ്‌സണൽ, 100 മില്യണിന്റെ ഓഫർ മുന്നോട്ട് വെക്കും

Wasim Akram

തങ്ങളുടെ പ്രഥമ ലക്ഷ്യം ആയ വെസ്റ്റ് ഹാം യുണൈറ്റഡ് ക്യാപ്റ്റൻ ഡക്ലൻ റൈസിനെ സ്വന്തമാക്കാൻ ആയി പൊരുതാൻ ഉറച്ച് ആഴ്‌സണൽ. നിലവിൽ ആഴ്‌സണലിന്റെ 2 ഓഫറുകൾ വെസ്റ്റ് ഹാം നിരസിച്ചിരുന്നു. തുടർന്ന് മാഞ്ചസ്റ്റർ സിറ്റി കൂടി താരത്തിന് ആയി രംഗത്ത് വരുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ആണ് താരത്തെ എന്ത് വില കൊടുത്തും സ്വന്തമാക്കാൻ ആഴ്‌സണൽ ഉറച്ച് നിൽക്കുന്നത്.

ആഴ്‌സണൽ

നിലവിൽ താരത്തിന് ആയി 100 മില്യൺ പൗണ്ട് അടുത്തുള്ള ക്ലബ് റെക്കോർഡ് തുക ആവും ആഴ്‌സണൽ മുന്നോട്ട് വെക്കുക എന്നാണ് റിപ്പോർട്ട്. വെസ്റ്റ് ഹാം ഈ ഓഫർ സ്വീകരിക്കും എന്നു പല മാധ്യമപ്രവർത്തകരും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം നേരത്തെ തന്നെ ഇപ്പോഴും റൈസിന് താൽപ്പര്യം ആഴ്‌സണൽ ആണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ നിലവിൽ ഒന്നും സ്ഥിരീകരിക്കാൻ ആയിട്ടില്ല. ഈ ട്രാൻസ്ഫർ വിപണിയിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ആഴ്‌സണൽ ജയിക്കുമോ എന്നു കണ്ടു തന്നെ അറിയണം.