Picsart 23 09 10 03 28 11 823

നിക്കോളാസ് പെപെയുടെ കരാർ റദ്ദാക്കി ആഴ്‌സണൽ, താരം ഇനി തുർക്കിയിൽ

മുമ്പ് ക്ലബ് റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച നിക്കോളാസ് പെപെയുടെ കരാർ റദ്ദാക്കി ആഴ്‌സണൽ. 2019 ൽ ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നു അന്നത്തെ ക്ലബ് റെക്കോർഡ് തുകയായ 72 മില്യൺ പൗണ്ടിനു ടീമിൽ എത്തിയ പെപെയുടെ കരാർ ഒരു വർഷം ബാക്കിയുള്ളപ്പോൾ ആണ് ആഴ്‌സണൽ റദ്ദാക്കിയത്. 111 മത്സരങ്ങൾ ക്ലബിന് ആയി കളിച്ച താരം 2020 എഫ്.എ കപ്പ് നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ ക്ലബിൽ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ഐവറി കോസ്റ്റ് താരത്തിന് ആയില്ല.

28 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ് നീസിൽ ലോണിൽ കളിക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ നീസിന് ആയി 28 കളികളിൽ നിന്നു 8 ഗോളുകൾ നേടിയ താരത്തെ പക്ഷെ ക്ലബ് നിലനിർത്തേണ്ടത് ഇല്ല എന്നു തീരുമാനിക്കുക ആയിരുന്നു. ഫ്രീ ഏജന്റ് ആയ താരം നിലവിൽ തുർക്കി ക്ലബ് ആയ ട്രാബ്സോൺസ്പോറിൽ ചേർന്നു. നിലവിൽ ഈ സീസൺ തീരും വരെയുള്ള ചെറിയ കരാറിൽ ആണ് തുർക്കി ക്ലബും ആയി താരം കരാർ ഒപ്പ് വെച്ചത്.

Exit mobile version